ഓർഡിനൻസ് ഒപ്പിടുന്നില്ല എന്ന വാർത്ത ശരിയല്ല; മുഖ്യമന്ത്രി രാജ്ഭവനിലെത്തി വിശദീകരിക്കട്ടെ': ഗവർണർ

Update: 2023-12-06 07:15 GMT

കണ്ണൂർ വിസിയുടെ പുനർനിമയനത്തിൽ വിമർശനം ആവർത്തിച്ച് ഗവർണർ. ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചു. നിയമനത്തിനായി ഒമ്പതു തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പ്രതിനിധിയെത്തിയത്. താൻ തീരുമാനം എടുത്തത് എജിയുടെ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ്.എജിയുടെ ഉപദേശം ചട്ടവിരുദ്ധമാണ്. ഇപ്പോൾ നടക്കുന്നത് എല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ്.

സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥിരം വിസിമാരെ നിയമിക്കാൻ നടപടികൾ ആരംഭിച്ചു. സർക്കാരിൽ നിന്ന് ഉപദേശം തേടുന്നതിൽ തനിക്ക് എതിർപ്പില്ല. പക്ഷെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല. ഓർഡിനൻസ് ഒപ്പിടുന്നില്ലെന്ന ആരോപണത്തിലും ഗവർണർ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു. ഓർഡിനൻസ് ഒപ്പിടുന്നില്ല എന്ന ചില വാർത്ത കേട്ടു. അത് ശരിയല്ല. അടിയന്തര പ്രാധാന്യമുള്ള ഓർഡിനൻസ് ആണെങ്കിൽ മുഖ്യമന്ത്രി രാജ് ഭവനിൽ എത്തി വിശദീകരിക്കട്ടെ. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് പകരം മുഖ്യമന്ത്രി രാജ്ഭവനിൽ വന്ന് വിശദീകരിക്കുകയാണ് വേണ്ടത്. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Tags:    

Similar News