മലയാളി വിദ്യാർഥികൾ വിദേശത്തു പോകുന്നത് പഠിക്കും; ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി: മന്ത്രി

Update: 2023-02-08 08:17 GMT

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തു പോകുന്നതിനെക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ.ബിന്ദു. വിദേശപഠനത്തെ അനുകൂലിച്ചും എതിർത്തും വിവിധ തലങ്ങളിൽ സംവാദം സജീവമായ സാഹചര്യത്തിലാണ് സർക്കാർ നടപടി.

ഈ വിഷയത്തിൽ പ്രതിപക്ഷത്തുനിന്ന് പലതവണ ചോദ്യങ്ങൾ ഉയർന്നിരുന്നു. വിദ്യാഭ്യാസ നിലവാരം മോശമായതിനാലാണ് കുട്ടികൾ വിദേശത്തേക്കു പോകുന്നതെന്നും, ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനുള്ള മറുപടിയെന്ന നിലയിലാണ്, സർക്കാർ നടപടികളെക്കുറിച്ച് മന്ത്രി ആർ.ബിന്ദു വിശദീകരിച്ചത്. ഇതേക്കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വിശദീകരിച്ചു. ഉടൻ തന്നെ റിപ്പോർട്ട് നൽകുമെന്നും അതിനുശേഷം തുടർ നടപടികളിലേക്കു കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News