ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല ; മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കുന്നത് വ്യക്തമായ അജണ്ടയുടെ ഭാഗം , എം.വി ഗോവിന്ദൻ

Update: 2024-08-25 15:24 GMT

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി​ ​ഗോവിന്ദൻ. മുഖ്യമന്ത്രിയെ അടക്കം വ്യക്തിപരമായി ആക്രമിക്കുന്നത് വ്യക്തമായ അജണ്ടയുടെ ഭാ​ഗമാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ഉള്ളത് പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ലോകത്ത് വേറെ എവിടെയും ഇല്ല. തീവ്ര വലതുപക്ഷത്തിന് അടിത്തറ ഉണ്ടാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഇടതുപക്ഷ സർക്കാരിനെ കടന്നാക്രമിക്കുന്നുവെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു.

സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രതിബദ്ധമാണ്. ചില വെളിപ്പെടുത്തൽ വരുമ്പോൾ ചിലർക്ക് രാജിവെയ്ക്കേണ്ടി വരുമെന്നും സിനിമാ മേഖലയിൽ ഉൾപ്പടെ സ്ത്രീവിരുദ്ധത വളർന്ന് പന്തലിച്ചിരിക്കുന്നുവെന്നും എംവി ​ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഒന്നും വളച്ചു വെയ്ക്കാനും മറച്ചു വെയ്ക്കാനുമില്ല. കോടതി നിർദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കും. കോടതി നിർദേശം അനുസരിച്ച് തുടർ നടപടികൾ സർക്കാർ നടപ്പാക്കുമെന്നും എം വി ​ഗോവിന്ദൻ ആവർത്തിച്ച് വ്യക്തമാക്കി. 

Tags:    

Similar News