മഴയും മൂടൽ മഞ്ഞും; കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Update: 2024-05-14 05:12 GMT

മഴയും മൂടൽമഞ്ഞും കനത്തതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നാലു വിമാനങ്ങളാണ് ഇതുവരെ വഴിതിരിച്ചുവിട്ടത്. ഈ വിമാനങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിലും കണ്ണൂർ വിമാനത്താവളത്തിലും ലാൻഡ് ചെയ്യും.

കരിപ്പൂരിൽനിന്നുള്ള ദോഹ, ബഹ്‌റൈൻ വിമാനങ്ങൾ ഇതുവരെ പുറപ്പെട്ടിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ വിമാന സർവീസുകൾ പഴയതുപോലെ നടക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

Tags:    

Similar News