തിരുവനന്തപുരത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കല്ലമ്പലം സ്വദേശിയായാ അനേഷിന്റെയും വൃന്ദയുടെയും മകൻ ആദവാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്.
വീട്ടിൽ പൂജവയ്ക്കുന്നതിനായി വെച്ചിരുന്ന പഴം കുട്ടി കഴിക്കുകയായിരുന്നു. കരച്ചിൽ കേട്ട് അമ്മ ഓടിയെത്തിയപ്പോഴാണ് കുട്ടി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടത്. ഉടൻ തന്നെ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് റംബൂട്ടാൻ പുറത്തെടുത്തു. തുടർന്നും കുട്ടിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായതോടെ തിരുവനന്തപുരത്തെ എസ്ഐടി ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.