ആണ്‍-പെണ്‍ ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്: ഫഹദ് ഫാസില്‍

Update: 2024-04-25 10:11 GMT

മലയാളത്തിൽ ആരാധകർ ഏറെയുള്ള നടനാണ്  ഫഹദ് ഫാസില്‍. ആവേശം തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടികളോടെ പ്രദര്‍ശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് ഫഹദ് ഫാസില്‍ ചെയ്തിരിക്കുന്നതെന്നാണ് പറയുന്നത്. ആവേശത്തിലെ രംഗനെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. 

ഫഹദ് അവസാനം അഭിനയിച്ച കുറച്ച് സിനിമകളില്‍ നായികമാര്‍ ഇല്ലല്ലോ എന്ന ഒരു അഭിമുഖത്തിൽ നടനോട് ചോദിക്കുമ്പോൾ, ശരിയാണ് അടുത്ത കാലത്ത് ഇറങ്ങിയ തന്റെ സിനിമകളില്‍ നായികമാര്‍ ഇല്ലെന്ന് ഫഹദും പറയുന്നു. എന്നാല്‍ താന്‍ മനപൂര്‍വ്വം ചെയ്യുന്നതല്ല. അത് സംവിധായകന്റെ ചോയിസ് ആണ്. ആവേശത്തിന്റെ സംവിധായകന്റെ മുന്നത്തെ ചിത്രം രോമാഞ്ചത്തിലും നായികയില്ല.

ട്രാന്‍സില്‍ നസ്രിയ ചില ചെറിയ ഭാഗങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും ആണും പെണ്ണും തമ്മില്‍ വരുന്ന കെമിസ്ട്രി സിനിമകളില്‍ ഉണ്ടാവുന്നില്ലല്ലോ എന്നാണ് ഫഹദിനോട് അവതാരകന്‍ ചോദിക്കുന്നത്. ഞാന്‍ അത് നോക്കാം എന്നാണ് ഫഹദ് പറയുന്നത്. പ്രത്യേകിച്ച് അങ്ങനെ എന്തെങ്കിലും സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ താന്‍ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല.

പക്ഷെ സിനിമയിലെ ആണ്‍-പെണ്‍ ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പ്രണയ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന സമയത്ത് അതിനനുസരിച്ചുള്ള ടേസ്റ്റ് കൂടിയാകണം. ഇന്നത്തെ ഒരു മൗനരാഗം ഒക്കെയാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അത് പക്ഷെ അത്ര എളുപ്പമല്ല ചെയ്യാന്‍. കാരണം ലോകം പെട്ടെന്ന് മാറുകയാണ്.

ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും അഭിനയിച്ച റൊമാന്റിക് ചിത്രമായ റെവൊലൂഷ്യണറി റോഡ് ഒക്കെ പോലത്തെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്നും ഫഹദ് ഫാസില്‍ അഭിമുഖത്തില്‍ പറഞ്ഞു. പക്ഷെ ആരും തന്നെ അത്തരം സബ്‌ജെക്ടുകളൊന്നും വെച്ച് വിളിക്കുന്നില്ലെന്നും ഫഹദ് പറഞ്ഞു.

റീ ഇന്‍ഡ്ര്യൂസിങ്ങ് ഫഹദ് എന്ന സംഭവം ആലോചിച്ചത് ജിത്തുവും നസ്രിയയും തന്നെയാണ്. പിന്നീട് എല്ലാവരും പറയുന്നു ചിത്രം ഒരു പുതിയ എന്നെ തന്നെ കാണിക്കുന്നുണ്ടെന്ന്. സാധാരണ ചെയ്യുന്ന ബൗണ്ടറിക്ക് അപ്പുറം നിന്ന് ചെയ്ത സിനിമയാണ് ആവേശം. ഇതിലെ കാരക്ടറിനൊപ്പം തന്നെ ഓഡിയന്‍സും സഞ്ചരിക്കുമെന്നും സിനിമയെക്കുറിച്ച് ഫഹദ് പറഞ്ഞു.

തനിക്ക് എപ്പോഴും സിനിമയെക്കുറിച്ച് സംസാരിക്കാനല്ല ഇഷ്ടമെന്നും, സിനിമ കണ്ട് കഴിഞ്ഞാല്‍ ആ സമയത്തൊക്കെ മാത്രമേ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാറുള്ളു, ബാക്കിയുള്ള സമയങ്ങളില്‍ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് താത്പര്യം എന്നും ഫഹദ് പറയുന്നു.

Tags:    

Similar News