അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് എരുമേലിയിൽ അപകടത്തിൽപ്പെട്ടു; 12 പേർക്ക് പരിക്ക്

Update: 2023-10-18 04:54 GMT

എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കർണാടകയിൽ നിന്നുള്ള ഭക്തരുടെ വാഹനമാണ് മറിഞ്ഞത്. ബുധനാഴ്ച പുലർച്ചെ ആറു മണിക്കാണ് അപകടം.

43 പേരാണ് ബസ്സിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ശബരിമല പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

Tags:    

Similar News