വ്യാജചിത്രം പ്രചരിപ്പിച്ചതിനു പിന്നിൽ വി.ഡി. സതീശൻ; വൃത്തികെട്ട രാഷ്ട്രീയമെന്ന് ഇ.പി. ജയരാജൻ

Update: 2024-03-20 06:32 GMT

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. അശ്ലീല വിഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണ്. സതീശന്റെ നിലവാരത്തിലേക്കു താഴാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.

തൃക്കാക്കരയിലെ സ്ഥാനാർഥിക്കെതിരെ അശ്ലീല വിഡിയോ ഇറക്കിയതിനു പിന്നിൽ സതീശനാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു. എല്ലാവരെയും ആക്ഷേപിച്ചു വെള്ളക്കുപ്പായമിട്ടു നടക്കുകയാണ് സതീശൻ. എന്റെ ഭാര്യ രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിനു പിന്നിൽ വി.ഡി. സതീശനാണ്. കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ഭാര്യ പരാതി നൽകി. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജ വാർത്ത ചമച്ചത് സതീശനാണെന്നും ജയരാജൻ ആരോപിച്ചു.

Tags:    

Similar News