വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്യുമ്പോൾ നോക്കിനിൽക്കുമെന്ന് കരുതിയോ': നിയമസഭാ കയ്യാങ്കളി കേസിൽ ഇ.പി. കോടതിയിൽ

Update: 2023-10-16 08:44 GMT

നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി.ശിവൻ കുട്ടിയും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനുമടക്കം ഏഴ് പ്രതികൾ കോടതയിൽ ഹാജരായി. വിചാരണ നടപടികളുടെ ഭാഗമായി തിരുവനന്തപുരം സിജെഎം കോടതിയിലാണ് പ്രതികൾ ഹാജരായത്.

ഏക പക്ഷീയമായിട്ടാണ് ഈ കേസ് തങ്ങൾക്കെതിരെ ചുമത്തയതെന്ന് കോടതിയിൽ ഹാജരായ ശേഷം ഇ.പി.ജയരാജൻ പ്രതികരിച്ചു. വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്യുമ്പോൾ തങ്ങൾ നോക്കിനിൽക്കുമെന്ന് ആരെങ്കിലും ധരിച്ചോയെന്നും ജയരാജൻ ചോദിച്ചു.

'രാഷ്ട്രീയ പകപോക്കലാണ് ഉമ്മൻചാണ്ടി സർക്കാർ നടത്തിയത്. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആ സർക്കാർ നിരീക്ഷിച്ചില്ല. ഞങ്ങൾ ആരും അക്രമത്തിലേക്ക് പോയിരുന്നില്ല. നിയമസഭ നല്ല നിലയിൽ നടത്തി കൊണ്ടുപോകേണ്ട സ്പീക്കർ അത് ചെയ്തില്ല. പ്രശ്നമുണ്ടാകുമ്പോൾ എല്ലാ കക്ഷി നേതാക്കളേയും വിളിച്ച് രമ്യമായ നിലപാട് സ്വീകരിക്കും. എന്നാൽ ഒരു നിലപാടും സ്വീകരിക്കാതെ സ്പീക്കർ ഇറങ്ങിപ്പോയി. പരിഹാസപമായ നിലപാട് സ്പീക്കർ സ്വീകരിച്ചതിന്റെ ഭാഗമായിട്ടാണ് എംഎൽഎമാർ ക്ഷുഭിതരമായത്.

ഈ പ്രതിഷേധത്തിന് നേർക്കാണ് യുഡിഎഫിന്റെ ആക്രമണമുണ്ടായത്. അവർ തലേന്ന് രാത്രിയിൽ തന്നെ ആയുധങ്ങളുമായി നിയമസഭയിൽ കടന്നുകൂടി. സംഘടിതമായി ഞങ്ങൾക്ക് നേരെ ആക്രമണം നടത്തി. വനിതാ എംഎൽഎമാർക്ക് നേരെ കൈയേറ്റമുണ്ടായി. ഞങ്ങളുടെ വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്യുമ്പോൾ ഞങ്ങൾ നോക്കി നിൽക്കുമെന്ന് ആരെങ്കിലും ധരിച്ചോ..?. വനിതാ എംഎൽഎമാർക്ക് നേരെ കൈയേറ്റം നടന്നപ്പോൾ തീർച്ചയായും ഞങ്ങളതിനെ പ്രതിരോധിച്ചിട്ടുണ്ട്. സംരക്ഷണം നൽകേണ്ട സ്പീക്കർ ഡയസ് വിട്ട് പോയി' ഇ.പി.ജയരാജൻ പറഞ്ഞു.

Tags:    

Similar News