ഇടുക്കി ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. വിളക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിനു സമീപം രാജന്റെ വീടാണ് തകർത്തത്. കാട്ടാനക്കൂട്ടത്തിൽ ചക്കക്കൊമ്പനും ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം.
ആക്രമകാരിയായ അരിക്കൊമ്പനെ പിടികൂടിയശേഷം ഒരുകൂട്ടം പിടിയാനകളും കുട്ടികളും പ്രദേശത്ത് വരികയും ശബ്ദമുണ്ടാക്കുകയും ചെയ്‌തെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഈ ആനക്കൂട്ടമാണ് രാജന്റെ വീട് തകർത്തത്. അരിക്കൊമ്പനെ കൊണ്ടുപോയ സാഹചര്യത്തിൽ മറ്റ് ആനകൾ അക്രമകാരികളായെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, വന്യമൃഗശല്യം പരിഹരിക്കാൻ വിദ്ഗധ പാനൽ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനം.