ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു, കോടികൾ നൽകി സാന്റിയാഗോ മാർട്ടിന്റെ കമ്പനി, അദാനി, റിലൈൻസ് കമ്പനികളുടെ പേര് ലിസ്റ്റിലില്ല

Update: 2024-03-14 15:34 GMT

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. എസ്ബിഐ നൽകിയ വിവരങ്ങളാണ് സുപ്രീംകോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ പ്രസിദ്ധീകരിച്ചത്.

ഒന്നാം ഭാഗത്തിൽ ബോണ്ട് വാങ്ങിയവരുടേയും രണ്ടാം ഭാഗത്തിൽ രാഷ്ട്രീയ പാർട്ടികളുടേയും വിവരങ്ങളാണുളളത്. ഐടിസി എയർടെൽ, സൺഫാർമ, ഇൻഡിഗോ എംആർഎഫ് , വേദാന്ത, മൂത്തൂറ്റ് ഫിനാൻസ്, DLF, അംബുജാ സിമന്റ്‌സ് , നവയുഗ തുടങ്ങിയ കമ്പനികളാണ് ബോണ്ട് വാങ്ങിയതെന്നാണ് ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച വിവരങ്ങളിലുളളത്. അദാനി, റിലൈൻസ് കമ്പനികളുടെ പേര് ലിസ്റ്റിലില്ല.

കോടികൾ നൽകി സാന്റിയാഗോ മാർട്ടിന്റെ കമ്പനി. 1368 കോടിയുടെ ബോണ്ടുകളാണ് കമ്പനി വാങ്ങിക്കൂട്ടിയത്. ഇഡി നടപടി നേരിട്ട കമ്പനിയാണ് സാന്റിയാഗോ മാർട്ടിന്റേത്. മേഘ എഞ്ചിനീയറിങ് ലിമിറ്റഡ് 980 കോടിയുടെ ബോണ്ട് വാങ്ങി. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സെറ്റ് ഇപ്പോൾ പ്രവർത്തനരഹിതമാണ്.

Tags:    

Similar News