കിഫ്ബിയെ തകർക്കാനായി ഇഡിയെ ഉപയോഗിച്ചുകൊണ്ടുളള പരിശ്രമങ്ങൾ വിലപോകില്ല; ഡോ. തോമസ് ഐസക്
കിഫ്ബിയെന്ന ധനകാര്യ സ്ഥാപനത്തെ ഇല്ലാതാക്കാൻ ഇറക്കിയിരിക്കുന്ന ഇഡിക്ക് അടിതെറ്റുകയാണെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഇ.ഡിയെന്ന കുപ്രസിദ്ധ അന്വേഷണ ഏജൻസിക്ക് ആർബിഐ മസാല ബോണ്ടുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരം നൽകി കഴിഞ്ഞു. ഇനി എന്തായിരിക്കും ഇ ഡിയുടെ നീക്കമെന്ന് നോക്കുകയാണെന്നും കിഫ്ബിയുടെ നീക്കങ്ങൾ കേരളത്തിൽ ചിലവാകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ കേരളം 1476 എംഎമ്മിന്റെ 'പ്രതിധ്വനിയെന്ന സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോ ഐസക്.