പാലിയേക്കര ടോൾ പ്ലാസയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ്. രാവിലെ 10 മണിയോടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ടോൾ പ്ലാസയിലെത്തിയത്.
പാലിയേക്കര ടോൾ പ്ലാസയിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില ഇടപാടുകളില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടക്കുന്നത്.