അങ്കമാലിയിൽ ഗുണ്ടാ വിരുന്നിൽ ഡിവൈഎസ്പിയും പൊലീസുകാരും; എസ്‌ഐയെ കണ്ടതോടെ ശുചിമുറിയിൽ ഒളിച്ചു

Update: 2024-05-27 09:03 GMT

അങ്കമാലിയിൽ ഗുണ്ടാനേതാവ് നടത്തിയ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പിയും മറ്റ് പൊലീസുകാരും. ആലപ്പുഴയിലെ ഡിവൈഎസ്പി എംജി സാബുവും പൊലീസുകാരുമാണ് വിരുന്നിൽ പങ്കെടുത്തത്. പരിശോധനയ്ക്കായി എസ്ഐയും സംഘവും എത്തിയതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു.

ഗുണ്ടാനേതാവ് തമ്മനം ഫൈസലാണ് സ്വന്തം വീട്ടിൽ വിരുന്നൊരുക്കിയത്. സംഭവത്തിൽ പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News