സംസ്ഥാനത്ത് ലഹരിവ്യാപനം; അടിയന്തര പ്രമേയ നോട്ടീസ്, സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം

Update: 2022-12-09 05:07 GMT

ലഹരിവലയെക്കുറിച്ച് സഭയിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. മാത്യു കുഴൽനാടനാണ് ലഹരി ഉപയോഗത്തിൽ സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം. നോട്ടിസിലെ കാര്യങ്ങൾ ഗൗരവമേറിയ കാര്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.  

എന്നാൽ കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ല. ഇന്ത്യയിൽ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ലെന്നും എം ബി രാജേഷ് പറഞ്ഞു.

Tags:    

Similar News