ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ ചികിത്സ കഴിഞ്ഞു, സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി

Update: 2023-06-04 03:59 GMT

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന്റെ ചികിത്സ കഴിഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലും വിവിധ പരിശോധനകളിലും കഴിഞ്ഞു വന്നിരുന്ന സന്ദീപിനെ ഡിസ്ചാർജ് ചെയ്ത് സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. 

അതേസമയം സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. 

Tags:    

Similar News