ലഹരികടത്ത് കേസിൽ ഷാനവാസിന് ക്‌ളീൻ ചിറ്റ് നൽകി ജില്ല സ്‌പെഷ്യൽബ്രാഞ്ച്; ഇടപാടിൽ ബന്ധമില്ലെന്ന് റിപ്പോർട്ട്

Update: 2023-01-29 05:40 GMT

ലഹരികടത്ത് കേസിലടക്കം ആരോപണ വിധേയനായ സിപിഎം കൗൺസിലർ എ ഷാനവാസിന് ക്‌ളീൻ ചിറ്റ് നൽകി ആലപ്പുഴ ജില്ല സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. ലഹരി ഇടപാടിൽ ബന്ധമുള്ളതായി വിവരമില്ലെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. കേബിൾ കരാറുകാരൻ എന്ന നിലയിൽ നല്ല വരുമാനമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല. കരുനാഗപ്പള്ളി കേസിൽ ഷാനവാസ് പ്രതിയല്ല. 

സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് വിരുദ്ധമാണ് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ലഹരിക്കടത്ത് കേസ് പ്രതി ഇജാസ്  ഷാനവാസിന്റെ ബിനാമി എന്നാണ് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് റിേപ്പാർട്ട്. ക്രിമിനൽ മാഫിയാ, ലഹരി ഇടപാട് ബന്ധം ഉണ്ടന്നും റിപോർട്ടിലുണ്ട്. ഇതെല്ലാം തള്ളിയാണ് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

Tags:    

Similar News