മന്ത്രിമാരുമായുള്ള ചർച്ച പരാജയം ; റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ട്

Update: 2024-07-04 10:45 GMT

ഭക്ഷ്യ മന്ത്രി ജി.ആർ അനിലും ധനകാര്യ മന്ത്രി കെ.എൻ ബാല​ഗോപാലുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം. ഈ മാസം 8നും 9നും റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തും.

റേഷൻ വ്യാപാരികൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളടങ്ങിയ റിപ്പോർട്ട് ഭക്ഷ്യമന്ത്രിക്ക് മുമ്പാകെ സമർപ്പിച്ചെങ്കിലും അതിൽ തീരുമാനമെടുക്കാൻ 10ആം തിയതി കഴിയും എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

എന്നാൽ ബാക്കി‌യുള്ള ദിവസങ്ങളി‌ൽ തീരുമാനമെടുക്കാൻ എന്താണ് പ്രയാസമെന്ന് സമരക്കാർ ചോദിച്ചു. വ്യാപരികളുടെ വേതനം പരിഷ്ക്കരിക്കുക, ക്ഷേമനിധി പുതുക്കി നൽകുക, കേന്ദ്ര അവ​ഗണന നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ പ്രധാനമായും മുന്നോട്ട് വെച്ചത്.

Tags:    

Similar News