ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ മനുഷ്യർക്ക് ജീവൻ നഷ്ടമായപ്പോൾ ചെറുവിരൽ അനക്കിയില്ല;മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി

Update: 2024-01-01 16:01 GMT

ക്രൈസ്തവ സഭാ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സൗഹൃദം നടിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ, ചെറുവിരൽ അനക്കാത്തവരാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികൾ ജീവിക്കണ്ട എന്ന് സംഘപരിവാർ തീരുമാനിച്ച അവസ്ഥയാണുള്ളത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്തിന്‍റെ പേരിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടു . മതനിരപേക്ഷ ചിന്താഗതിക്കാർ ആക്രമണത്തെ അപലപിച്ചു. ചില ഉന്നത സ്ഥാനീയർ ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് നാല് വോട്ടിനായി കളിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.മണിപ്പൂരിൽ വംശഹത്യക്ക് സമാനമായ സംഭവമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പദ്ധതികളിൽ കേന്ദ്രവും സംസ്ഥാനവും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിറവം മണ്ഡലത്തിലെ നവകേരള സദസില്‍ പറഞ്ഞു. ഇവിടെ അതിന് വിരുദ്ധമായാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. ബി.ജെ.പിയുടെ മനസിനൊപ്പമായി കേരളത്തിലെ കോൺഗ്രസിന്‍റെ മനസെന്നും പിണറായി വിജയന്‍ പറഞ്ഞു. കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടർന്നാണ് എറണാകുളം ജില്ലയിൽ മാറ്റിവെച്ച നാലുമണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നും നാളെയുമായി നടത്തുന്നത്.

Tags:    

Similar News