തിരഞ്ഞെടുപ്പിൽ മന്ത്രിയും എംഎൽഎമാരും സിപിഎം സ്ഥാനാർത്ഥികളാകും; 4 സീറ്റുകളിൽ ധാരണയായില്ല

Update: 2024-02-18 02:41 GMT

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു പൊളിറ്റ് ബ്യൂറോ അംഗവും, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, ഒരു മന്ത്രിയും, മൂന്ന് എംഎൽഎമാരും, മൂന്ന് ജില്ലാ സെക്രട്ടറിമാരും അടങ്ങുന്ന പ്രബലമായ സ്ഥാനാർത്ഥി പട്ടികയാണ് സിപിഎം തയ്യാറാക്കുന്നത്. മലപ്പുറം, പൊന്നാനി എറണാകുളം, ചാലക്കുടി സീറ്റുകളിലാണ് ഇനി തീരുമാനം വരേണ്ടത്. 

ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും, ടി എം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോട്ടും മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി ജോയ് ആറ്റിങ്ങൽ. കാസർകോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ കാസർഗോഡ് മണ്ഡലത്തിലും

കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂരിലും മത്സരത്തിന് ഇറങ്ങുമെന്നാണ് വിവരം. പൊന്നാനിയിൽ കെ ടി ജലീലിനെ പരിഗണിക്കുന്നു. കൊല്ലത്ത് എം.മുകേഷിനെയാണ് പാർട്ടി നിർദ്ദേശിക്കുന്നത്. ഇടുക്കിയിൽ ജോയ്സ് ജോർജ് വീണ്ടും പൊതുസ്വതന്ത്രനായി വന്നേക്കും. ആലപ്പുഴയിൽ ആരിഫ് തന്നെയായിരിക്കും സ്ഥാനാർത്ഥി.  

Tags:    

Similar News