വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ മരണം ; പ്രതിഷേധം ശക്തമാക്കാൻ എൽഡിഎഫ്

Update: 2025-01-09 07:25 GMT

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമാക്കി മുന്നോട്ട് പോകാൻ എൽഡിഎഫ്. സാമ്പത്തിക ഇടപാട് ആരോപണം ഉയ‍ർന്ന ഐ സി ബാലകൃഷ്ണൻ രാജിവെക്കും വരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം. ഇന്നലെ രാത്രി ബത്തേരി ടൗണില്‍ എല്‍ഡിഎഫ് നൈറ്റ് മാർച്ച് നടത്തിയാണ് പ്രതിഷേധിച്ചത്.

അതേസമയം, ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകന്റെയും ആത്മഹത്യയിൽ അസ്വഭാവിക മരണത്തിന് എടുത്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തും. ആത്മഹത്യ കുറിപ്പിനോടൊപ്പം കുടുംബം പുറത്തുവിട്ട കത്തിൽ പരാമർശിക്കുന്നവർക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുക.എന്നാൽ ആർക്കൊക്കെ എതിരെ കുറ്റം ഉണ്ടാകുമെന്നത് തീരുമാനമായിട്ടില്ല.

നിലവിൽ കെപിസിസി പ്രസിഡൻ്റിനെ അഭിസംബോധന ചെയ്തുള്ള കത്തിൽ എംഎൽഎ ഐ സി ബാലകൃഷ്ണൻ,ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ,കെ കെ ഗോപിനാഥൻ,കെ എൽ പൗലോസ് തുടങ്ങിയവരുണ്ട്. എന്നാൽ ആത്മഹത്യ കുറുപ്പിൽ ആരുടെയും പേരുകൾ പ്രത്യേകം പരാമർശിച്ചിട്ടില്ല. കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആകുമ്പോഴേക്കും ആയിരിക്കും ആർക്കൊക്കെ എതിരെ ആത്മഹത്യാപ്രേരണ കുറ്റം എന്നതിൽ അന്തിമ തീരുമാനം ആവുക എന്നാണ് വിവരം. 

Tags:    

Similar News