വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകൻ ജിജേഷിൻ്റെയും മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ അന്വേഷണം വേണമെന്ന് സിപിഐഎം. സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ നിയമനങ്ങളുടെ പേരിൽ തട്ടിപ്പ് നടന്നതായി പരാതിയുണ്ടെന്നും കോടികൾ തട്ടിയെടുത്തവർ എൻ എം വിജയനെ ബലിയാടാക്കിയതാണെന്ന് കോൺഗ്രസിലെ നേതാക്കൾ രഹസ്യമായി പറയുന്നുവെന്നും സിപിഐഎം ഏരിയാ കമ്മിറ്റി നേതൃത്വം കുറ്റപ്പെടുത്തി. എൻഎം വിജയൻറെ ആത്മഹത്യാ കുറിപ്പ് , വിജയനും മകനും വിഷം കഴിച്ചതറിഞ്ഞ് വീട്ടിലെത്തിയ കോൺഗ്രസ് നേതാക്കൾ മാറ്റിയതായി സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.