'പാർട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ല, പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോട്'; എം വി ഗോവിന്ദൻ

Update: 2024-04-11 09:35 GMT

പാനൂർ ബോംബ് നിർമാണത്തിലെ പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോടാണെന്നും പാർട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദൻ. രക്ഷാപ്രവർത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. ബോംബുണ്ടാക്കാൻ സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത് ഡിവൈഎഫ്‌ഐ ഭാരവാഹി ഷിജാലും ഷബിൻ ലാലുമെന്നാണ് പൊലീസ് റിപ്പോർട്ട്.

ബോംബ് നിർമാണ കേസിൽ സിപിഎമ്മിന് പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കുമ്പോഴും ഡിവൈഎഫ്‌ഐ ഭാരവാഹികൾ പ്രതികളായതിൽ എംവി ഗോവിന്ദൻ പ്രതികരിച്ചില്ല. പാർട്ടി പ്രവർത്തകരെ ആക്രമിച്ച ക്രിമിനൽ സംഘം പ്രതികളായ കേസെന്നാണ് സിപിഎം നിലപാട്. എന്നാൽ, ആ സംഘത്തിൽ എങ്ങനെ ഡിവൈഎഫ്‌ഐ ഭാരവാഹികൾ ഉൾപ്പെട്ടുവെന്നും അവർക്കെതിരെ നടപടിയുണ്ടാകുമോയെന്നുമുള്ള ചോദ്യത്തിനും എംവി ഗോവിന്ദൻ മറുപടി നൽകിയില്ല.

ഇതിനിടെ, പൊലീസിൻറെ റിമാൻഡ് റിപ്പോർട്ടും പുറത്തുവന്നു. മുഴുവൻ പ്രതികൾക്കും ബോംബ് നിർമാണത്തെക്കുറിച്ച് അറിവെന്നും ബോംബുകൾ ഒളിപ്പിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും പൊലീസ് പറയുന്നു. എന്നിട്ടും രക്ഷാപ്രവർത്തിന് പോയവർ പ്രതികളായെന്ന നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി തിരുത്താൻ തയ്യാറായില്ല.

Tags:    

Similar News