മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ട പരാതി; ആശുപത്രിക്കും ഡോക്ടര്‍മാർക്കും സമന്‍സയയ്ക്കാൻ കോടതി ഉത്തരവ്

Update: 2023-06-14 08:07 GMT

അപകടത്തിൽ മരിച്ച യുവാവിന്റെ മസ്തിഷ്ക മരണവുമായി ബന്ധപ്പെട്ടുയർന്ന പരാതിയിൽ വിപിഎസ് ലേക് ഷോർ ആശുപത്രിക്കും എട്ട്‌ ഡോക്ടർമാർക്കുമെതിരേ സമൻസ് അയയ്ക്കാൻ കോടതി ഉത്തരവ്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വിലയിരുത്തിയാണ് കൊച്ചിയിലെ ആശുപത്രിക്കും എട്ട്‌ ഡോക്ടർമാർക്കുമെതിരേ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി സമൻസിന് ഉത്തരവിട്ടത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എൽദോസ് മാത്യുവാണ് കേസ് പരിഗണിച്ചത്. 2009 നവംബർ 29-നാണ് കേസിനാസ്പദമായ സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡിസംബർ ഒന്നിന് മസ്തിഷ്ക മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു. വൃക്കയും കരളും മറ്റൊരാളിൽ മാറ്റിെവക്കുകയും ചെയ്തു.

യുവാവിന് ആവശ്യമായ ചികിത്സ നൽകുന്നതിൽ ആശുപത്രി അധികൃതർ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശിയായ ഡോ. എസ്. ഗണപതിയാണ് പരാതി നൽകിയത്. യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രികളിൽ ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതിക്കാരൻ വ്യക്തമാക്കുന്നത്. നിയമം ലംഘിച്ച് യുവാവിന്റെ അവയവം ഒരു വിദേശ പൗരനിൽ മാറ്റിവച്ചതായും പരാതിയിലുണ്ട്.

Tags:    

Similar News