വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ

Update: 2024-10-01 05:34 GMT

വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതകത്തിന് (19 കിലോഗ്രാം) വില വീണ്ടും കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ. 48 രൂപയാണ് കൂട്ടിയത്. ജൂലൈയിൽ 30.5 രൂപ കുറച്ചിരുന്നെങ്കിലും ഓഗസ്റ്റിലും സെപ്റ്റംബറിലും യഥാക്രമം 7.5 രൂപ, 39 രൂപ എന്നിങ്ങനെ കൂട്ടിയിരുന്നു. ഇതോടെ, മൂന്നുമാസത്തിനിടെ ആകെ വില വർധന കേരളത്തിൽ 94.5 രൂപയായി. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

കൊച്ചിയിൽ 19 കിലോഗ്രാമിന്റെ വാണിജ്യ എൽപിജി സിലിണ്ടറിന് 1,749 രൂപയും തിരുവനന്തപുരത്ത് 1,770 രൂപയും കോഴിക്കോട്ട് 1,781.5 രൂപയുമാണ് വില. അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടർ (14.2 കിലോഗ്രാം) വിലയിൽ ഇത്തവണയും മാറ്റംവരുത്തിയിട്ടില്ല. കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് 810 രൂപയും കോഴിക്കോട്ട് 811.5 രൂപയും തിരുവനന്തപുരത്ത് 812 രൂപയുമാണ് വില. എൽപിജി വില കൂട്ടുന്നതിന്റെ കാരണം പൊതുവേ പൊതുമേഖലാ എണ്ണക്കമ്പനികൾ വെളിപ്പെടുത്താറില്ല. എന്നാൽ, രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില വർധനയാണ് ആഭ്യന്തര എൽപിജി വില കൂടാനും ഇടയാക്കിയതെന്നാണ് വിലയിരുത്തലുകൾ.

Tags:    

Similar News