തന്റെ കത്ത് കുറ്റസമ്മതമല്ല, സംഘാടകൻ താൻ ആയിരുന്നില്ല; പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച് കലക്ടർ

Update: 2024-10-19 05:49 GMT

എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ ക്ഷണിച്ചില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച് ജില്ല കലക്ടർ അരുൺ കെ വിജയൻ. സ്റ്റാഫ് കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും പരിപാടിയുടെ സംഘാടകൻ താൻ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിനെക്കുറിച്ച് ദിവ്യ സംസാരിച്ചപ്പോൾ തടയാൻ കഴിയുമായിരുന്നില്ല. പ്രോട്ടോക്കോൾ പ്രകാരം അതിന് കഴിയില്ല. ഡെപ്യൂട്ടി സ്പീക്കറിനൊപ്പമാണ് ജില്ലപഞ്ചായത്തിന് പ്രോട്ടോക്കോളെന്നും കലക്ടർ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളിൽ വിശദമായ കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനോട് പറയും.

സംഭവുമായി ബന്ധപ്പെട്ട് നവീൻ ബാബു എന്തെങ്കിലും പറഞ്ഞിരുന്നുവെന്നോ ചോദ്യത്തിന് ഇത് പരിശോധനയുടെ ഭാഗമണെന്നും കൂടുതൽ പ്രതികരിക്കനില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ നവീന്റെ കുടുംബത്തിന് കത്ത് നൽകിയത് സഹാനുഭൂതികൊണ്ടാണെന്നും അത് തന്റെ കുറ്റമ്മതമല്ലെന്നും കലക്ടർ പറഞ്ഞു. കുടുംബത്തിനൊപ്പം ദുഖത്തിൽ താനും പങ്കുചേരുമെന്നും അറിയിക്കാനാണ് കത്ത് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിന് പിന്നാലെ താൻ ജോലിയിൽ നിന്ന് അവധിയെടുക്കുന്നതിന് അപേക്ഷ നൽകിയിട്ടില്ലെന്നും കലക്ടർ പറഞ്ഞു.

അതേസമയം പി.പി ദിവ്യ നടത്താൻ പോകുന്ന പരാമർശങ്ങളെക്കുറിച്ച് കലക്ടർക്ക് അറിയുമായിരുന്നുവെന്നും, നേരത്തെ അറിയാമായിരുന്നതുകൊണ്ടാണ് കലക്ടർ ഇടപെടാതിരുന്നത് എന്നുമാണ് ജീവനക്കാർ പൊലീസിന് മൊഴി നൽകിയത്. കലക്ടർ അരുൺ കെ വിജയന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. എഎഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കലക്ടറെ മാറ്റാൻ സാധ്യതയുണ്ട്.

Tags:    

Similar News