എസ്എസ്എല്‍സി മോഡല്‍ പരീക്ഷക്ക് വിദ്യാര്‍ഥികളില്‍നിന്ന് പണംപിരിവ്; സര്‍ക്കുലര്‍ പുറത്തിറക്കി സര്‍ക്കാര്‍

Update: 2024-01-23 02:19 GMT

എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷയ്ക്ക് വിദ്യാർഥികളില്‍നിന്ന് പണം പിരിവ്. പത്തുരൂപവീതം വിദ്യാർഥികളില്‍നിന്ന് പിരിക്കാനാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

ഫെബ്രുവരി 19-നാണ് എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ആരംഭിക്കുക. ഇതിനു മുന്നേ ഓരോ വിദ്യാർഥിയില്‍നിന്നും പത്തുരൂപ കൈപ്പറ്റാനുള്ള നീക്കത്തിലാണ് സർക്കാർ. ചോദ്യപേപ്പർ അച്ചടിച്ച്‌ വിതരണം ചെയ്യുന്നതിനാണ് പിരിവ് നടത്തുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

സംസ്ഥാനത്ത് ഇതാദ്യമായാണ് ചോദ്യപേപ്പർ തയ്യാറാക്കുന്നതിനായി വിദ്യാർഥികളില്‍നിന്ന് പിരിവെടുക്കുന്നത്. പരീക്ഷാ പേപ്പർ പ്രിന്റെടുക്കുന്നതിന് സർക്കാർ പിരിവെടുക്കുന്നത് പ്രതിഷേധാർഹമാണെന്നും ഉത്തരവ് പിൻവലിക്കാത്ത പക്ഷം സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുമെന്നും കെ.എസ്.യു. അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് കെ.എസ്.യു. ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും.





Tags:    

Similar News