പ്രശാന്ത് ഏത് സിപിഎം നേതാവിന്റെ ബിനാമി?; ദിവ്യയെ മുഖ്യമന്ത്രി രക്ഷിക്കാൻ ശ്രമിക്കുന്നു; പ്രതിപക്ഷ നേതാവ്

Update: 2024-10-19 11:15 GMT

നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പി.പി. ദിവ്യയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ഒരു അനുശോചന കുറിപ്പ് പോലും ഇറക്കാത്തതിൽ വിസ്മയം തോന്നുന്നു. പ്രശാന്ത് ഏത് സിപിഎം നേതാവിന്റെ ബിനാമിയാണെന്ന് പരിശോധിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.

'കേരളത്തെ ഇത്രയധികം ഞെട്ടിച്ച ഒരു മരണമുണ്ടായിട്ട്, അതും അദ്ദേഹത്തിന്റെ പാർട്ടിയിലെ ഒരു നേതാവ് അതിൽ പങ്കാളിയായി, കേരളം മുഴുവൻ അത് ചർച്ച ചെയ്യുമ്പോഴും ഒരു പത്രക്കുറിപ്പ് പോലും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വരുന്നില്ല എന്നത് അത്ഭുതമാണ്. ' വി.ഡി. സതീശൻ പറഞ്ഞു.

പ്രതിയായ ആളെ രക്ഷിക്കാൻ വേണ്ടി വ്യാജ രേഖ ചമച്ചു. കൈക്കൂലി കൊടുത്തുവെന്നാരോപിച്ചുള്ള പരാതി പുതിയതായുണ്ടാക്കി. പരാതിയിലേയും പാട്ടക്കരാറിലേയും പരാതിക്കാരന്റെ പേര് വ്യത്യസ്തമാണെന്നും സാധാരണ ജോലി ചെയ്യുന്ന ഒരാൾക്ക് നാല് നാലരക്കോടി രൂപ നിക്ഷേപിക്കാനുള്ള പണം എവിടെ നിന്നാണ് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു. ഇയാൾ എത് സിപിഎം നേതാവിന്റെ ബിനാമിയാണ് എന്നുകൂടി അന്വേഷിക്കേണ്ടതുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Tags:    

Similar News