ഉന്നതസ്ഥാനത്ത് ഇരിക്കുന്നയാൾ പറയാൻ പാടില്ലാത്തത്, ഗവർണറുടേത് വിവേകമിമല്ലാത്ത വാക്കുകൾ; മുഖ്യമന്ത്രി

Update: 2023-12-17 07:05 GMT

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ എന്തെക്കെയോ വിളിച്ചു പറയുന്നു. ജസ്റ്റിസ് നരിമാന്റെ പരാമർശം ഇത് ശരിവയ്ക്കുന്നു. പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവർണറുടേത്. കേന്ദ്രത്തിൻറെ സഹായത്തിലാണ് സർവകലാശാലകളിൽ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആർഎസ്എസ് നിർദേശം ആണ് ഗവർണർ അനുസരിച്ചത്. വിദ്യാർഥികൾ പ്രതിഷേധിക്കുന്നത് അക്കാര്യത്തിൽ ആണ്. പ്രതിഷേധക്കുന്നവർക്ക് എതിരെ രൂക്ഷമായ വാക്കുകൾ ആണ് ഗവർണർ ഉപയോഗിക്കുന്നത്.

മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾക്ക് എങ്ങനെ ആണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കാൻ സാധിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആൾക്ക് പറയാൻ പറ്റുന്ന വാക്കുകൾ അല്ല ഗവർണറുടേത്. അദ്ദേഹം പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്. ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗൺമാൻറെ പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്ത് പോയി

Tags:    

Similar News