ഓയൂരിൽ നിന്ന് ആറ് വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. ഡിസംബർ 15 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതി പത്മകുമാർ, രണ്ടാം പ്രതി അനിത കുമാരി മൂന്നാം പ്രതി അനുപമ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോയി അന്യായമായി തടങ്കലിൽ വെച്ച കുറ്റത്തിന് ഐപിസി 346, തട്ടി കൊണ്ടു പോയ കുറ്റത്തിന് ഐപിസി 361, 363 , മോചന ദ്രവ്യം ആവശ്യപ്പെട്ട കുറ്റത്തിന് 364 എ എന്നീ കുറ്റങ്ങളും പ്രതികൾക്ക് എതിരെ ചുമത്തി. 370 (4) തട്ടിപ്പ് നടത്താൻ വേണ്ടിയുള്ള മനുഷ്യക്കടത്ത്, 323 ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി. അതിനിടെ കുട്ടികൾക്ക് പൊലീസ് അവാർഡ് നൽകി. അബിഗേലിനും സഹോദരനുമാണ് അവാർഡ് നൽകിയത്. കുട്ടികൾക്ക് മൊമന്റോ നൽകിയെന്ന് എഡിജിപി പറഞ്ഞു.