ആലുവയിൽ അഞ്ച് വയസുകാരിയെ കൊന്ന കേസ്; വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർമാരെ നിയമിക്കാൻ സർക്കാർ തീരുമാനം
ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർമാരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ആലുവ എസ് പി ഓഫീസിൽ നിന്ന് മൂന്ന് അഭിഭാഷകരുടെ പാനൽ ഇതിനായി സർക്കാരിന് സമർപ്പിച്ചു. അവനീഷ് കോയിക്കര, ജെയ്സൺ ജോസഫ്, മോഹൻരാജ് എന്നിവരുടെ പേരുകളാണ് പാനലിൽ ഉൾപ്പെടുന്നത്.
നടത്തിയ എല്ലാ ക്രിമിനൽ കേസുകളും വിജയിച്ച ചരിത്രമാണ് അവനീഷ് കോയിക്കരയുടേത്. ആലുവ പോക്സോ കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് ജെയ്സൺ ജോസഫ്. ഉത്തര, വിസ്മയ കേസുകളിലെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടറാണ് മോഹൻരാജ്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.ആലുവ പോക്സോ കോടതിയിൽ ആയിരിക്കും വിചാരണ നടക്കുക.