കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകൻ; കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

Update: 2023-10-01 03:48 GMT

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ(91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനാണ്. 1996ൽ ഹാസ്യ സാഹിത്യത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കവിത, കഥ, നോവൽ ഉൾപ്പെടെ അൻപതിൽപരം പുസ്തകങ്ങൾ രചിച്ചു. 

കുട്ടിക്കാലത്ത് അച്ഛനൊപ്പം ശാന്തിക്കാരനായി സഹായത്തിനു കൂടി ഇഷ്ട ദൈവങ്ങളെ അണിയിച്ചൊരുക്കിയും അവരുടെ രൂപങ്ങൾ ചുവരിലും കടലാസിലും പകർത്തിയും വരയുടെ ലോകത്തെത്തിയ സുകുമാറിന്റെ കാരിക്കേച്ചറുകളും കാർട്ടൂണുകളും ആസ്വദിച്ചവർ ഒട്ടേറെയാണ്.

വരയുടെ പേരിൽ കുട്ടിക്കാലത്തു ശാസനയും മുതിർന്നപ്പോൾ പ്രശംസയും പിന്നീട് ആദരവുമെല്ലാം ഏറ്റുവാങ്ങിയ സുകുമാർ പടമുകൾ പാലച്ചുവടിലെ 'സാവിത്രി' ഭവനത്തിൽ മകൾ സുമംഗലയ്ക്കും മരുമകൻ കെ.ജി.സുനിലിനുമൊപ്പമായിരുന്നു അവസാന കാലം ചെലവഴിച്ചത്.

കുട്ടിക്കാലത്തു വീട്ടിലെ ചുവരുകളിൽ കരിക്കട്ട കൊണ്ടു ചിത്രങ്ങൾ വരയ്ക്കുമായിരുന്നു അദ്ദേഹം. അച്ഛനെ ചികിത്സിക്കാൻ വീട്ടിലെത്തിയ ഡോ.രാഘവൻ പിള്ളയാണ് വീട്ടിലെ 'ചുവർ ചിത്രങ്ങൾ' കണ്ട് സുകുമാറിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്. ആഭ്യന്തരവകുപ്പിൽ 30 വര്‍ഷത്തോളം ജീവനക്കാരനായിരുന്നു സുകുമാർ. ഭാര്യ: പരേതയായ സാവിത്രി അമ്മാൾ. മക്കൾ: സുമംഗല, പരേതയായ രമ. മരുമകൻ: കെ.ജി.സുനിൽ (ഹിന്ദുസ്ഥാൻ ലിവർ റിട്ട. ഉദ്യോഗസ്ഥൻ).

സുകുമാറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഹാസസാഹിത്യരംഗത്തും കാർട്ടൂൺ രചനയുടെ രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനാണ് സുകുമാറെന്നും മുഖ്യമന്ത്രി പറഞ്ഞു

Tags:    

Similar News