സ്വകാര്യ മദ്യ പ്ലാന്റിന് വെള്ളം കൊടുക്കുന്നതിന് തെറ്റില്ല; വാട്ടർ അതോറിറ്റിക്ക് നേരിട്ട് ഇതിൽ ഒരു ഇടപാടും ഇല്ലെന്ന് റോഷി അഗസ്റ്റിൻ
സ്വകാര്യ മദ്യ പ്ലാന്റിന് വെള്ളം കൊടുക്കുന്നതിനെ ന്യായീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കിൻഫ്രയ്ക്ക് നൽകിയ വെള്ളം പങ്കിടുന്നതിൽ തെറ്റില്ലെന്നാണ് മന്ത്രിയുടെ ന്യായീകരണം. വാട്ടർ അതോറിറ്റിക്ക് നേരിട്ട് ഇതിൽ ഒരു ഇടപാടും ഇല്ല. ഒരു വ്യവസായ സംരംഭം വരുമ്പോൾ അതിനോട് നെഗറ്റീവ് ആയി ഇടപെടേണ്ട കാര്യമില്ല.
തെറ്റിദ്ധരിപ്പിച്ചാണ് മദ്യ നിർമ്മാണ കമ്പനി വെള്ളത്തിന് അനുമതി വാങ്ങിയത് എന്ന സൂപ്രണ്ടിംഗ് എൻജിനീയറുടെ പ്രസ്താവന അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന് മനസ്സിലായ കാര്യം അദ്ദേഹവും എനിക്ക് മനസ്സിലായ കാര്യമാണ് ഞാൻ പറയുന്നതെന്നും റോഷി അഗസ്റ്റിൽ കൂട്ടിച്ചേർത്തു.