ബ്രേക്ക്ഫാസ്റ്റ് "ഇംഗ്ലീഷ്' സ്റ്റൈലിൽ; അടിപൊളിയാക്കാം

Update: 2024-09-29 11:47 GMT

എന്നും ഒരേരീതിയിലുള്ള വിഭവങ്ങൾ കഴിച്ച് പ്രഭാതഭക്ഷണം മടുത്തോ..? എങ്കിൽ ബ്രേക്ക്ഫാസ്റ്റിൽ ഇംഗ്ലീഷ് സ്റ്റൈലിലുള്ള പുതുമകൾപരീക്ഷിക്കൂ. ഇതാ ബ്രേക്ക്ഫാസ്റ്റായും ബ്രഞ്ചായും എളുപ്പത്തിൽ തയാറാക്കി കഴിക്കാവുന്ന സ്മൂത്തി പരിചയപ്പെടാം. പോഷക സമൃദ്ധമായ സ്മൂത്തി ആരോ​ഗ്യത്തിനും ​ഗുണകരമാണ്.

ബ്രേക്ക്ഫസ്റ്റ് സ്മൂത്തി റെസിപ്പികൾ പരിചയപ്പെടാം.

‌റാ​ഗി സ്മൂത്തി

റാഗി- 2 സ്പൂൺ

ഉപ്പ്- ആവശ്യത്തിന്

കാരറ്റ്- 1 വലുത്

അണ്ടിപരിപ്പ്- 3 ടേബിൾ സ്പൂൺ

പാൽ- 2 കപ്പ്

പഞ്ചസാര - ആവശ്യത്തിന്

ഒരു പാത്രത്തിൽ ഒന്നര കപ്പ് വെള്ളം ചൂടാക്കുക. ഇതിലേക്ക് കാൽ കപ്പ് വെള്ളത്തിൽ കലക്കി വച്ചിരിക്കുന്ന റാ​ഗി ചേർക്കുക. ചെറു തീയിൽ കുറുക്കിയെടുക്കുക. തിള വരുമ്പോൾ ഒരു നുള്ള് ഉപ്പ് ചേർക്കുക. റാ​ഗി നന്നായി കുറുകുന്പോൾ തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കുക.

കാരറ്റ് ചെറിയ കഷ്ണങ്ങളാക്കി വേവിച്ചെടുക്കുക. റാ​ഗി മിശ്രിതം, വേവിച്ച കാരറ്റ്, അണ്ടിപരിപ്പ്, കാൽ കപ്പ് പാൽ, ആവശ്യത്തിന് പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ബാക്കിയുള്ള പാൽ കൂടി ചേർത്ത് അടിച്ചെടുക്കുക.

സ്ട്രോ​ബെ​റി- ബനാന സ്മൂത്തി

സ്ട്രോ​ബെ​റി : 10 എ​ണ്ണം

റോബസ്റ്റ പഴം: 2 എ​ണ്ണം

പാ​ൽ: ഒന്നേ കാൽ കപ്പ്

ഈന്തപ്പഴം: മൂന്ന് എണ്ണം

സ്ട്രോ​ബെ​റി, റോബസ്റ്റ പ​ഴം, പാ​ൽ, ഈന്തപ്പഴം എന്നിവ മി​ക്സി​യി​ൽ ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക. പാലിന് പകരം സോയാ മിൽക്ക് ബദാം മിൽക്ക് എന്നിവ ഉപയോ​ഗിക്കാം. ഏറെ രുചികരമായിരിക്കും.

ഓട്സ്- ചിയാ സീഡ് സ്മൂത്തി

‌‌

ഓട്സ്– 4 ടേബിൾ സ്പൂൺ

പാൽ– 1 ഗ്ലാസ്

കശുവണ്ടി–6എണ്ണം

ഈന്തപ്പഴം– 3 എണ്ണം

റോബസ്റ്റ പഴം – 1

ചിയാ സീഡ്– ഒരു സ്പൂൺ

ഓട്സ് തലേദിവസം തന്നെ ആവശ്യത്തിന് വെള്ളം ചേർത്ത് കുതിരാൻ വയ്ക്കുക. ഇതിലേക്ക് കശുവണ്ടിയും ചേർക്കുക. രാവിലെ കുതിർത്ത് വച്ചിരിക്കുന്ന ഓട്സും കശുവണ്ടിയും കരു നീക്കിയ ഈന്തപ്പഴവും റോബസ്റ്റ പഴവും ഒരു സ്പൂൺ ചിയാ സീഡും ഒരു കപ്പ് പാലും മിക്സിയിൽ അടിച്ചെടുക്കുക. വെയ്റ്റ് കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവർക്കും ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ സമയമില്ലാത്താവർക്കും എളുപ്പത്തിൽ ഈ സ്മൂത്തി തയാറാക്കാം.

Tags:    

Similar News