മരിച്ചയാളുടെ പേരിലുള്ള കള്ളവോട്ട്: ബിഎല്‍ഒ ഉള്‍പ്പെടെ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തു

Update: 2024-04-21 12:10 GMT

ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍. ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) അമ്പിളി, പോളിങ് ഓഫീസര്‍മാരായ ദീപ, കലാ തോമസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

നാല് വര്‍ഷം മുമ്പ് മരിച്ച പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ കാരിത്തോട്ട വാഴവിള വടക്കേച്ചെരിവില്‍ അന്നമ്മയുടെ പേരിലാണ് കള്ളവോട്ട് ചെയ്തത്. ഇവരുടെ പേരില്‍ വീട്ടില്‍ വോട്ടിന് അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ബി.എല്‍.ഒയും വാര്‍ഡ് അംഗവും ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

94-കാരിയായ അന്നമ്മയുടെ പേരില്‍ ലഭിച്ച അപേക്ഷയില്‍ ഇവരുടെ മരുമകളായ 72-കാരി അന്നമ്മയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ്. പ്രാദേശിക നേതൃത്വം പരാതി നല്‍കുകയായിരുന്നു. ബി.എല്‍.ഒ. യു.ഡി.എഫ്. പ്രവര്‍ത്തകയാണെന്നും ബി.എല്‍.ഒയും വാര്‍ഡ് അംഗവും ഒത്തുകളിച്ചതാണെന്നും എല്‍.ഡി.എഫ്. ആരോപിച്ചു. പിഴവ് സംഭവിച്ചുവെന്ന് ബി.എല്‍.ഒ. സമ്മതിച്ചിട്ടുണ്ട്

Tags:    

Similar News