'ഇന്ത്യയെ മതരാഷ്ട്രമായി മാറ്റലാണ് ബിജെപി അജണ്ട' ; വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ആര്‍എസ്എസ് രൂപീകരിച്ച് 100 വർഷം തികയുന്ന വേളയിൽ രാജ്യത്തെ മത രാഷ്ട്രമാക്കാനാണ് ബിജെപി നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാൻ ബിജെപി ശ്രമിക്കുന്നു. കോൺഗ്രസ് അത് നടപ്പിലാക്കാൻ സഹായിക്കുന്നു. കോൺഗ്രസിന് സംഘപരിവാർ മനസിനോട് യോജിപ്പ് വരുന്നു. ഭരണഘടനക്ക് ഒരു വിലയും കൽപ്പിക്കാത്ത സർക്കാരായി കേന്ദ്രം ഭരിക്കുന്ന എൻഡിഎ സര്‍ക്കാര്‍ മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മൗലിക അവകാശങ്ങൾ ഹനിക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാരിന്റെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കശ്മീർന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോൾ സന്തോഷിച്ച കോൺഗ്രസുകാർ രാജ്യത്തുണ്ട്. യുഎപിഎ കരിനിയമം ഭേദഗതിയിൽ കോൺഗ്രസ് ബിജെപിക്ക് ഒപ്പം നിന്നു. കരിനിയമത്തെ എതിർക്കാൻ ഒരു കോൺഗ്രസ് എംപിയും. ഉണ്ടായില്ല. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപി മാരും മിണ്ടിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.