ലോക്‌സഭാ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രിയെ പ്രചാരണ യോഗങ്ങളിൽ നിന്ന് വിലക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Update: 2024-03-25 11:57 GMT

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മലപ്പുറത്ത് എൽഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രനാണ് പരാതി നൽകിയത്.

മുസ്ലിം സമുദായത്തിനിടയിൽ ഭയവും വെറുപ്പും വളർത്തുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചതായി പരാതിയിൽ കുറ്റപ്പെടുത്തുന്നു.

നിയമത്തിന്റെ ബലത്തിൽ മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഹിന്ദു മുസ്ലിം വിഭജനം സൃഷ്ടിച്ച് വിദ്വേഷം വളർത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പരാതിയിൽ കുറ്റപ്പെടുത്തി.  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗമാണ് മുഖ്യമന്ത്രിയുടേതെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്

Tags:    

Similar News