ഇടുക്കി മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. മറയൂർ പള്ളനാട് സ്വദേശി ഗോമതിക്കാണ് പരിക്കേറ്റത്. രാവിലെ കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ ഗോമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരള -തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തമിഴ്നാട് വനപാലകർക്ക് പരിക്കേറ്റിരുന്നു. മംഗള ദേവിക്ക് സമീപം തമിഴ്നാട് വനമേഖലയിൽ വച്ചായിരുന്നു കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വനംവകുപ്പ് വാച്ചർ സുമൻ, ഫോറസ്റ്റർ ഭൂപതി എന്നിവർക്കാണ് പരിക്ക്.