മോദി ഇടയ്ക്കിടെ തെക്കേ ഇന്ത്യയിലേക്ക് വരുന്നത് പരാജയഭീതിമൂലം; ബിനോയ് വിശ്വം

Update: 2024-03-19 09:28 GMT

തെക്കേ ഇന്ത്യയിലേക്കുള്ള മോദിയുടെ ഇടയ്ക്കിടെയുള്ള വരവ് പരാജയ ഭീതികൊണ്ടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മിക്കവാറും എല്ലാ ദിവസവും മോദി തെക്കേ ഇന്ത്യയിലാണ്. ഇനിയും വരാം. ഇത് പരാജയം ഭയക്കുന്നത് കൊണ്ടാണ്. മോദി എന്തുകൊണ്ട് ഒരുതവണ പോലും മണിപ്പുരിലേക്ക് പോകുന്നില്ലെന്നും ബിനോയ് വിശ്വം കോഴിക്കോട് ചോദിച്ചു.

ബേഠി ബച്ചാവോ എന്നാണ് മോദി പറയുന്നത്. ഇന്ത്യയിലെ പെൺകുട്ടികളെ രക്ഷിക്കുന്നതിൽ മോദി പരാജയമാണ്. മണിപ്പുർ ഇത് തെളിയിക്കുന്നു. മണിപ്പുരിലെ സ്ത്രീകളുടെ അവസ്ഥ കണ്ടില്ല എന്ന് നടിച്ച് ഗ്യാരണ്ടി എന്ന നുണ പറയാൻ മാത്രമാണ് മോദിക്ക് നാവ്. എത്ര പറഞ്ഞാലും ഇന്ത്യ മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വസിക്കാൻ പോവുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മോദി കള്ളപ്പണക്കാരെ കുചേലൻ ആക്കി കൃഷ്ണനായി മാറുന്നു. ബി.ജെ.പിയോട് ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകൂടാൻ ശ്രമിക്കുകയാണ് കോൺഗ്രസ്. അതിന് വലിയ വില കൊടുക്കേണ്ടി വരും. രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാൻ തയ്യാറായവർ മൂക്കിനപ്പുറം കാണാൻ കഴിവില്ലാത്തവരാണ്. കേരളത്തിലെ പോരാട്ടം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Tags:    

Similar News