സ്വർണ്ണവില സർവകാല റെക്കോർഡിൽ: കൂടിയത് 1,200 രൂപ, പവന് 44,240 രൂപയായി

Update: 2023-03-18 05:36 GMT

സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവിലയില്‍ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധന രേഖപ്പെടുത്തി. പവന്റെ വില 1,200 രൂപയാണ് കൂടിയത്. 43,040 രൂപയായിരുന്ന പവന്റെ വില ഇതോടെ 44,240 രൂപയായി.ഗ്രാമിനാകട്ടെ 150 രൂപ കൂടി 5530 രൂപയുമായി. ഒരാഴ്ചക്കിടെ 3,520 രൂപയുടെ വര്‍ധന.

യുഎസിലും യൂറോപ്പിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ബാങ്കുകള്‍ തകര്‍ച്ച നേരിട്ടതുമാണ് സ്വര്‍ണം നേട്ടമാക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്‌ ഗോള്‍ഡ്‌ വില ട്രോയ് ഔണ്‍സിന്‌ 1,988 ഡോളറിലാണ് വ്യാപാരം നടന്നത്.

വില 44,000 കടന്നതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 48,000 രൂപയോളം മുടക്കേണ്ട സ്ഥിതിയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാന പ്രകാരമാണ് ഇത്രയൂം വില നല്‍കേണ്ടിവരിക.

Similar News