സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകി നടി ശ്രീലേഖ മിത്ര

Update: 2024-08-26 12:43 GMT

സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകി ബംഗാൾ നടി ശ്രീലേഖ മിത്ര. കൊച്ചി പൊലീസ് കമ്മിഷ്ണർക്കാണ് പരാതി നൽകിയത്. പാലേരി മാണിക്യം സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം. വിഷയം വിവാദമായതോടെ ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചിരുന്നു. ലൈംഗിക താല്പര്യത്തോടെ പെരുമാറിയെന്ന് നടി പരാതിയില്‍ പറയുന്നുണ്ട്.

സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ മുറിയിലേക്കു വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിക്കുകയും കഴുത്തിലും മുടിയിലും പിടിക്കുകയും ചെയ്തു. ഇതോടെ മുറിയിൽനിന്ന് ഇറങ്ങിയോടിയെന്നും നടി വെളിപ്പെടുത്തിയിരുന്നു. തൊട്ടടുത്ത ദിവസം നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റ് എടുത്തുതരാൻ നിർമാതാവിനോട് ആവശ്യപ്പെട്ടെങ്കിലും ഒരു സഹായവുമുണ്ടായില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News