ബാർ കോഴ വിവാദത്തിൽ പാലക്കാട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് മാർച്ച്; സംഘർഷം

Update: 2024-05-30 10:07 GMT

ബാർ‌ കോഴ വിവാദത്തിൽ പാലക്കാട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് സംഘ‍ർഷത്തിൽ കലാശിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എം ബി രാജേഷിന്റെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

Tags:    

Similar News