മലയാറ്റൂരിൽ കൂട്ടിയാന കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

Update: 2024-02-16 05:17 GMT

എറണാകുളം മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു. ഇന്നുരാവിലെ ഇല്ലിത്തോടിൽ റബർതോട്ടത്തിലെ കിണറ്റിലാണു കുട്ടിയാന വീണത്. രക്ഷിക്കാൻ ശ്രമം തുടരുകയാണ്. കിണറിനു ചുറ്റും കാട്ടാനകൂട്ടം നില ഉറപ്പിച്ചിരിക്കുകയായിരുന്നു. കാട്ടാനകൂട്ടത്തെ തുരത്തിയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കിണറിനടുത്തെത്തിയത്. 

ആനക്കൂട്ടത്തെ കണ്ട പരിസരവാസികൾ വനംവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. സാധാരണ ആന ഇറങ്ങുന്ന പ്രദേശം തന്നെയാണ് ഇത്. എന്നാൽ ഇത്തരത്തിൽ വലിയ ആനക്കൂട്ടം എത്തുന്നത് ആദ്യമായാണെന്നും പ്രദേശവാസികൾ അറിയിച്ചു.

Tags:    

Similar News