ഇന്ന് ആറ്റുകാല്‍ പൊങ്കാല; വിശ്വാസികളുടെ തിരക്കില്‍ തലസ്ഥാന നഗരം: ഹെവി വാഹനങ്ങള്‍ക്ക് നിരോധനം

Update: 2024-02-25 02:16 GMT

ആറ്റുകാല്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം. പൊങ്കാല അർപ്പിക്കാനെത്തിയവരുടെ തിരക്കിലാണ് പുലർച്ചെ തന്നെ തിരുവനന്തപുരം നഗരം. 

പത്തരക്ക് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുക.

രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. മറ്റ് ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഭക്തരുടെ തിരക്കാണ് നഗരം. ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയില്‍വേയും കെഎസ്‌ആർടിസിയും പൊങ്കാലയോട് അനുബന്ധിച്ച്‌ പ്രത്യേകം സർവീസ് നടത്തും

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ നഗരത്തില്‍ ഇന്ന് ഗതാഗതം നിയന്ത്രണം. രാത്രി 8 വരെ തിരുവനന്തപുരം നഗരത്തില്‍ ഹെവി വാഹനങ്ങള്‍, കണ്ടെയ്നറുകള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതും റോഡുകളില്‍ പാർക്കു ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

പൊങ്കാലയിടാൻ വരുന്ന ഭക്തർ വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം പാർക്ക് ചെയ്യണം. പൊങ്കാല അടുപ്പുകള്‍ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.

ഇന്ന് ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം -പാടശ്ശേരി - ചിറപ്പാലം ബണ്ട് റോഡ്, അട്ടക്കുളങ്ങര- മണക്കാട്- മാർക്കറ്റ് റോഡ്, അട്ടക്കുളങ്ങര - കമലേശ്വരം റോഡ്, കമലേശ്വരം - വലിയപള്ളി റോഡ്, കൊഞ്ചിറവിള - ആറ്റുകാല്‍ റോഡ്, ചിറമുക്ക് -ഐരാണിമുട്ടം റോഡ് , കിള്ളിപ്പാലം -അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര - ഈഞ്ചക്കല്‍ റോഡ്, വെട്ടിമുറിച്ച കോട്ട - പടിഞ്ഞാറേകോട്ട റോഡ് , മിത്രാനന്ദപുരം - ശ്രീകണ്ഠേശ്വരം, പഴവങ്ങാടി - സെൻട്രല്‍ തിയറ്റർ റോഡ്, പഴവങ്ങാടി - എസ്പി ഫോർട്ട് ഹോസ്പിറ്റല്‍ റോഡ്, മേലേ പഴവങ്ങാടി - പവർഹൗസ് റോഡ്, തകരപ്പറമ്ബ് റോഡ്, ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്, കൈതമുക്ക് വഞ്ചിയൂർ റോഡ്, വഞ്ചിയൂർ - പാറ്റൂർ റോഡ്, വഞ്ചിയൂർ - നാലുമുക്ക് റോഡ്, ഉപ്പിടാംമൂട് - ചെട്ടിക്കുളങ്ങര- ഓവർ ബ്രിജ് റോഡ്, കുന്നുംപുറം - ഉപ്പിടാംമൂട് റോഡ്, ഐരാണിമുട്ടം- കാലടി- മരുതൂർക്കടവ് റോഡ്, ചിറമുക്ക് -ചെട്ടിക്കവിളാകം- കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വിധത്തില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ മുന്നറിയിപ്പില്ലാതെ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കും. പൊങ്കാല അർപ്പിച്ച മടങ്ങുന്ന ഭക്തരുടെ വാഹനങ്ങള്‍ ഒരു സ്ഥലത്തു തന്നെ തടഞ്ഞു നിർത്തി ലഘു പാനീയങ്ങള്‍ വിതരണം ചെയ്യാൻ അനുവദിക്കില്ല.

പാർക്കിങ് ഇവിടെ

കരമന കല്‍പാളയം മുതല്‍ നീറമണ്‍കര പട്രോള്‍ പമ്ബ് ഭാഗം വരെ.

കോവളം- കഴക്കൂട്ടം ബൈപാസ് റോഡില്‍ സർവീസ് റോഡുകള്‍ ഒഴികെ.

പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എല്‍ബിഎസ് എൻജിനീയറിങ് കോളജ് ഗ്രൗണ്ട്, നീറമണ്‍കര എൻഎസ്‌എസ് കോളജ് ഗ്രൗണ്ട്, പാപ്പനംകോട് എൻജിനീയറിങ് കോളജ് ഗ്രൗണ്ട്, തൈക്കാട് സംഗീത കോളജ്, വഴുതക്കാട് പിടിസി ഗ്രൗണ്ട്, ടഗോർ തിയറ്റർ കോംപൗണ്ട്‍, കവടിയാർ സാല്‍വേഷൻ ആർമി സ്കൂള്‍, കേരള യൂണിവേഴ്സിറ്റി ഓഫീസ്.

Tags:    

Similar News