ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ പെട്ട് യുവാവിന് ദാരുണാന്ത്യം

Update: 2023-07-28 08:30 GMT

ആലുവ റെയിൽവെ സ്റ്റേഷനിൽ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ പെട്ട് യുവാവ് മരിച്ചു. ആലപ്പുഴ ആര്യാട് വടക്കേക്കര വീട്ടിൽ ജിബിൻ ഫിലിപ് ആണ് മരിച്ചത്. മംഗലാപുരത്തേക്ക് പോകുകയായിരുന്ന എറനാട് എക്സ്പ്രസിൽ നിന്ന് ആലുവ സ്റ്റേഷനിലിറങ്ങി തിരിച്ച് കയറുമ്പോഴായിരുന്നു അപകടം.

അപകടത്തിൽ കാൽപാദമറ്റു പോയി ശരീരമാസകലം ക്ഷതമേറ്റ യുവാവിനെ ഉടൻ ആർ പി എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്ത് പഠിക്കുന്ന യുവാവ് സുഹൃത്തുക്കളോടൊപ്പം തൃശൂർക്ക് പോകുകയായിരുന്നു.

Tags:    

Similar News