വനിത കണ്ടക്ടറെ സ്ഥലം മാറ്റിയത് സർക്കാർ അറിഞ്ഞ വിഷയമല്ല; പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി 

Update: 2023-04-03 03:34 GMT

ശമ്പളം കിട്ടാഞ്ഞതിനു പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ  നടപടി താഴേത്തട്ടിലോ മറ്റോ എടുത്തതാകാമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു പറഞ്ഞു. സർക്കാർ അറിഞ്ഞ വിഷയമല്ല, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്, അതൊന്നും സർക്കാരിനെ അപകീർത്തിപെടുത്തുന്നതല്ല. സ്ഥലം മാറ്റത്തിൽ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച  കെഎസ്ആർടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെയാണ് പാലായിലേക്ക് സ്ഥലംമാറ്റിയത്. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ നടപടി സർക്കാരിനെയും കെഎസ്ആർടിസിയെയും അപകീർത്തിപ്പെടുത്തുന്നതായിരുന്നെന്ന് നടപടി ഉത്തരവിൽ മാനേജ്മെന്റ് പറഞ്ഞു

Tags:    

Similar News