പുരാവസ്തു തട്ടിപ്പ് കേസ്; കെ.സുധാകനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

Update: 2023-09-11 14:46 GMT

പുരാവസ്തു തട്ടിപ്പ്, കള്ളപ്പണ ഇടപാട് കേസുകളുമായി ബന്ധപ്പെട്ടുള്ള കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം.പിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. എല്ലാ രേഖകളും കൈമാറി. പത്ത് തവണ വിളിപ്പിച്ചാലും വരും.താൻ രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുന്നയാളാണെന്നും സുധാകരൻ പറഞ്ഞു. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ഇഡി സുധാകരനെ ചോദ്യം ചെയ്യുന്നത്.

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞത് വിവരക്കേടാണെന്ന് കെ.സുധാകരൻ പറഞ്ഞു. വിവരം ഇല്ലാത്ത മുഖ്യമന്ത്രിയുടെ കീഴിൽ ജീവിക്കുന്നത് തന്നെ നാണക്കേടാണ്. മാസപ്പടി വാങ്ങിയത് എന്ത് സേവനത്തിനെന്നാണ് ചോദ്യം. ഒരു സേവനവും നൽകാതെ മാസാമാസം പണം കിട്ടിയിട്ടുണ്ടെങ്കിൽ " Something Wrong"ആണ്. ജനങ്ങളെ വിഡ്ഢിയാക്കുകയാണോ എന്നും സുധാകരൻ ചോദിച്ചു.

മാസപ്പടി വിവാദത്തിൽ നിയമസഭയിൽ ചട്ടം 285 പ്രകാരം മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. മകളെ ന്യായീകരിച്ച് കൊണ്ടുള്ള മറുപടിയിൽ കള്ളപ്പണമെന്നതടക്കം ആരോപണങ്ങളെ പൂർണമായും തള്ളി.രണ്ട് കമ്പനികൾ തമ്മിൽ നടന്ന ഇടപാടാണെന്നും പ്രചാരണങ്ങൾ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Tags:    

Similar News