നഴ്സിം​ഗ് ഓഫീസർ അനിതയുടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

Update: 2024-04-08 02:03 GMT

ഐസിയു പീഡന കേസിലെ അതിജീവിതയെ പിന്തുണച്ചതിന്‍റെ പേരിൽ സ്ഥലം മാറ്റപ്പെട്ട നഴ്സിം​ഗ് ഓഫീസർ പിബി അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഏപ്രിൽ ഒന്നിനകം കോഴിക്കോട്ടെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് അനിത കോടതിയെ സമീപിച്ചത്. മാർച്ച് ഒന്നിനായിരുന്നു ഇടുക്കിയിലേക്കുള്ള സ്ഥലം മാറ്റം റദ്ദാക്കി കോഴിക്കോട് തന്നെ നഴ്സിംഗ് ഓഫീസർ തസ്തികയിൽ അനിതയെ നിയമിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. 

എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും ആറ് ദിവസം അനിതയ്ക്ക് നിയമനം നൽകിയില്ല. തുടർന്നാണ് അനിത കോടതിയലക്ഷ്യ ഹർജി നൽകിയത്.സംഭവം വിവാദമായതിന് പിന്നാലെ കഴിഞ്ഞ ദിവസം അനിതയ്ക്ക് നിയമനം നൽകിയിരുന്നു.

ഇതിനിടെ നിയമനം നൽകാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ പുനപരിശോധന ഹർജിയും നൽകിയി്ടുണ്ട്. ഉത്തരവ് നടപ്പാക്കാൻ വിസമ്മതിച്ച ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഹ‍ർജിയിലെ ആവശ്യം. 

Tags:    

Similar News