ആർഎസ്എസ് പ്രധാനസംഘടനയെന്ന പ്രസ്താവന; ഷംസീറിനെതിരെ ബിനോയ് വിശ്വം

Update: 2024-09-10 07:31 GMT

ആർ.എസ്.എസ്. ഇന്ത്യയിലെ പ്രധാനസംഘടനയാണെന്ന സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ സി.പി.ഐ. മഹാത്മാഗാന്ധി വധത്തിന്റെ പേരിൽ നിരോധിക്കപ്പെട്ട സംഘടനയാണ് അർ.എസ്.എസ്. എന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

ഗാന്ധി വധത്തിൽ നിരോധിക്കപ്പെട്ട സംഘടന പ്രധാനപ്പെട്ടതെന്ന് പറയുമ്പോൾ, ആ പ്രാധാന്യം എന്താണെന്ന ചോദ്യമുണ്ടാവുന്നു. ഷംസീറിനെപ്പോലെയൊരാൾ ആ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. പ്രസ്താവന ഒരുപാട് ദുർവ്യാഖ്യാനങ്ങൾക്ക് ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ.എസ്.എസ്. നേതാക്കളുമായുള്ള എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന്റെ കൂടിക്കാഴ്ചയിലും അദ്ദേഹം വിമർശനം ആവർത്തിച്ചു. കേരളത്തിന്റെ എ.ഡി.ജി.പി. ആർ.എസ്.എസ്. മേധാവികളുമായി ഊഴംവെച്ച് പോയി കണ്ട് സംസാരിക്കാൻ എന്താണ് കാര്യമുള്ളതെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ചോദ്യം. ഷംസീറിനെ ആർ.എസ്.എസ്. നിരോധനം ഓർമപ്പെടുത്തി മന്ത്രി എം.ബി. രാജേഷും രംഗത്തെത്തിയിരുന്നു. ആർ.എസ്.എസ്. നേതാക്കളെ കണ്ടത് ഷംസീർ ന്യായീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് സർദാർ വല്ലഭായ് പട്ടേൽ നിരോധിച്ച സംഘടനയാണ് ആർ.എസ്.എസ്. എന്നായിരുന്നു രാജേഷിന്റെ മറുപടി.

Tags:    

Similar News