മാത്യു കുഴൽനാടനെതിരായ നികുതി വെട്ടിപ്പ് ആരോപണം; വിജിലൻസ് അന്വേഷണത്തിന് സാധ്യത

Update: 2023-08-16 06:08 GMT

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ മാത്യൂ കുഴൽനാടൻ എം.എൽ.എയ്ക്ക് എതിരെ ഉന്നയിച്ച നികുതി വെട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത. മാത്യു കുഴല്‍നാടന്‍ ബിനാമി ഇടപാടും നികുതിവെട്ടിപ്പും നടത്തിയെന്നാണ് സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റി പരാതി നൽകിയത്. നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കും എതിരെ സഭയ്ക്കകത്തും പുറത്തും രൂക്ഷമായി രംഗത്തുവന്നതിന് പിന്നാലെയാണ് മാത്യു കുഴൽനാടനെതിരെ സിപിഎം രംഗത്തെത്തിയത്. രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും വെട്ടിക്കാൻ ഇടുക്കി ചിന്നക്കനാലിൽ വാങ്ങിയ ഭൂമിയുടെ വിലകുറച്ച് കാണിച്ചെന്നാണ് ആരോപണം. ഭൂമിയുടെ രജിസ്ട്രേഷൻ സമയത്തും, തൊട്ടടുത്ത ദിവസം നൽകിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും വ്യത്യസ്ത തുകയാണ് കാണിച്ചിരിക്കുന്നതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പറഞ്ഞു.

Tags:    

Similar News